Posted On
date_range Updated On
date_range കരിപ്പൂരിൽ 1.4 കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ രണ്ട് യാത്രികരിൽനിന്നായി 1.4 കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി. മലപ്പുറം കീഴുപറമ്പ് സ്വദേശി തയ്യിൽ അസ്ലമിൽനിന്ന് (42) 888 ഗ്രാം സ്വർണമിശ്രിതമാണ് പിടിച്ചത്.
ദോഹയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണെത്തിയത്. അഴീക്കോട് സ്വദേശി അബ്ദുസലാമിൽനിന്ന് 32.14 ഗ്രാം സ്വർണം പിടിച്ചു. ദുബൈയിൽനിന്നുള്ള സ്പൈസ്ജെറ്റ് വിമാനത്തിലാണെത്തിയത്.
ഇയാളുടെ രണ്ട് ബാഗേജുകൾ പരിശോധിച്ചപ്പോഴാണ് രണ്ട് ടോർച്ചിന്‍റെ ബാറ്ററിക്കുള്ളിൽനിന്ന് സ്വർണം കണ്ടെത്തിയത്. 554 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.