Posted On
date_range Updated On
date_range കരിപ്പൂരിൽ 1.3 കോടിയുടെ സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് കേസുകളിലായി 1.3 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി. അബൂദബിയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ കുറ്റ്യാടി പാലേരി സ്വദേശി റംഷാദ് (32)ൽ നിന്ന് 77 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടി കുടിയത്. അടി വസ്ത്രത്തിനുള്ളിലും സോക്സിലും ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമമെന്ന് കസ്റ്റംസ് അറിയിച്ചു.
കണ്ണൂർ റാസൽ കൈമയിൽ നിന്നെത്തിയ സഅദ് (40) നിന്ന് 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. റാസൽ ഖൈമയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഇറങ്ങിയ സഅദ് ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.