കോട്ടയം: നട്ടാശ്ശേരി പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നേർച്ചയായി സമർപ്പിച്ച പൂവൻ കോഴി ലേലത്തിൽ പോയത് 1,25,101 രൂപക്ക്. ഇടവകാംഗമായ സോണി ജേക്കബ് രാമനാമൂലയിലാണ് പൂവനെ സ്വന്തമാക്കിയത്.
നിരവധി പൂവൻ കോഴികളെ ലേലത്തിന് ഇടവകാംഗങ്ങൾ ദേവാലയത്തിൽ എത്തിക്കാറുണ്ട്. ലേലം ആരംഭിക്കുമ്പോൾ ആദ്യത്തെ കോഴിക്കാണ് വൻ തുക വിളിക്കുക. 100 രൂപയിൽ തുടങ്ങി ആയിരവും പതിനായിരവും കടക്കും. കഴിഞ്ഞ വർഷം 60,000 രൂപക്കാണ് പൂവൻകോഴിയുടെ ലേലം ഉറപ്പിച്ചത്.
ഇടവകയുടെ മധ്യസ്ഥനായ ഗീവർഗീസ് സഹദായുടെ 133ാമത് ഓർമപ്പെരുന്നാളാണ് പൊൻപള്ളി പള്ളിയിൽ ആചരിച്ചത്. വികാരി ഫാ. ഷൈജു ജോസ് ചെന്നിക്കര, സഹവികാരി ഫാ. ജോബിൻ എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.