120 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

ഇരവിപുരം (കൊല്ലം): കൊല്ലം കൂട്ടിക്കടയിൽ എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ പിക്കപ്പ് വാനിൽ വിൽപനക്കായി എത്തിച്ച 120 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ശംഭു, ഹാൻസ്, കൂൾ, ഗണേഷ് എന്നിങ്ങനെയുള്ള 15 ലക്ഷം രൂപയിലധികം വിലമതിക്കുന്ന 1200 കിലോഗ്രാമിലേറെ നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് വടക്കേവിള അയത്തിൽ ദേശത്ത് തൊടിയിൽ വീട്ടിൽ അൻഷാദ് എന്നയാൾ പിടിയിലായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപനക്കായി കൊണ്ടുവന്നതായിരുന്നു.

എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ശ്രീലക്ഷ്മി വി.കെയുടെ നേതൃത്വത്തിൽ കൂട്ടിക്കട റെയിൽവെ ഗേറ്റിന് കിഴക്കുവശത്തു നിന്നാണ് ഇവ പിടികൂടിയത്.

എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് നിഷാദ് എസ്., സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഷെഹിൻ എം., മുഹമ്മദ് സഫർ, അർജുൻ, സിജു രാജ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. അടുത്തിടെ എക്‌സൈസ് നടത്തുന്ന ഏറ്റവും വലിയ പാൻ മസാല വേട്ടയാണിത്.

Tags:    
News Summary - 120 bags of banned tobacco products seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.