തിരുവനന്തപുരം: 108 ആംബുലൻസുകൾ നിരത്തൊഴിയുന്നു. പകരം ബേസിക് ലൈഫ് സേവിങ് (ബി.എൽ.എസ്) ആംബുലൻസുകൾ നിരത്തിലോടും. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ ഇപ്പോഴുള്ള 108 മാതൃകയിലാണ് ജീവന്‍രക്ഷാ ആംബുലന്‍സുകള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. അഡ്വാൻസ്ഡ് ലൈഫ് സേവിങ് (എ.എൽ.എസ്) ആംബുലൻസ് എന്ന പേരിലായിരുന്നു 108 അറിയപ്പെട്ടത്. അതിനി ബി.എൽ.എസ് പട്ടികയിലേക്കാവും മാറുക. കോൾസെൻറർ 108 എന്ന നിലയിൽ തുടരും. സ്വകാര്യസംരംഭം വഴിയോ ഉടമകളുടെ കൂട്ടായ്മ രൂപവത്കരിച്ചോ 315 ആംബുലന്‍സുകള്‍ കരാറടിസ്ഥാനത്തില്‍ നിരത്തിലിറക്കാനാണ് തീരുമാനം. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിലവില്‍ സര്‍വിസ് നടത്തുന്ന 43 ആംബുലന്‍സുകള്‍ എമർജന്‍സി മെഡിക്കല്‍ പ്രോജക്ടിെൻറ ഭാഗമായാണ് നേരത്തേ വാങ്ങിയത്.
ചെലവ് കൂട്ടുമെന്നതിനാലാണ് കരാറുകാരനെെവച്ച് ആംബുലന്‍സ് ഓടിക്കാൻ തീരുമാനിച്ചിരിക്കുന്നത്. വാടക ആംബുലന്‍സുകള്‍ നിരത്തിലെത്തുന്നതോടെ നിലവില്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ സര്‍വിസ് നടത്തുന്ന 108 ആംബുലന്‍സുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വിട്ടുനൽകുന്നകാര്യവും പരിഗണനയിലുണ്ട്. റോഡ് അപകടങ്ങളിൽപെടുന്നവരെ രക്ഷിക്കാനുള്ള ട്രോമാകെയര്‍ ശൃംഖല വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം. ഇതിനുള്ള ടെന്‍ഡര്‍ നടപടി ഏപ്രിലില്‍ പൂര്‍ത്തിയാക്കും.
മേയ്- ജൂൺ മാസത്തോടെ ആംബുലൻസ് ശൃംഖല പ്രവര്‍ത്തനമാരംഭിക്കാൻ കഴിയുംവിധത്തിലാണ് നടപടി മുന്നോട്ടുപോകുന്നതെന്ന് അധികൃതർ പറയുന്നു. പദ്ധതിക്ക് സംരംഭകനെയോ കരാറുകാരനെയോ തെരഞ്ഞെടുക്കാനാവുമോ എന്നാണ് കോര്പറേഷന് ആലോചിക്കുന്നത്. മാസം 1500 കിലോമീറ്റര്‍ കണക്കാക്കി മൂന്നുമാസത്തേക്കാണ് ആംബുലന്‍സുകള്‍ക്ക് പണം അനുവദിക്കുക. 1500ല്‍ കൂടുതല്‍ വരുന്ന കിലോമീറ്ററിന് 15 രൂപ നിരക്കില്‍ തുക നൽകും. ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോള്സെൻററാകും ആംബുലന്‍സുകള്‍ നിയന്ത്രിക്കുക. ഇതിെൻറ നടത്തിപ്പ് കോര്പറേഷന് നേരിട്ട് നിര്‍വഹിക്കും. വിവരം കൈമാറാന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും തയാറാക്കുന്നുണ്ട്.
പരിക്കേറ്റയാളെ ഏത് ആശുപത്രിയില്‍ എത്തിക്കണമെന്ന് ആംബുലന്‍സിലെ പരിശീലനം വന്ന ജീവനക്കാര്‍ക്ക് നിർദേശം നൽകുന്നതും കോള്‍സെൻറര്‍ നേരിട്ടായിരിക്കും. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ 315 ആംബുലന്‍സുകളും നിരത്തിലുണ്ടാകണമെന്നാണ് വ്യവസ്ഥ നിശ്ചയിക്കുക. 108 നിരത്തൊഴിയുന്നതോടെ അതിലെ ജീവനക്കാരുടെ ഭാവി അനിശ്ചിതമാകുമെന്ന പരാതികൾ ഉയർന്നിട്ടുണ്ട്. പല കാരണങ്ങളാൽ ഒഴിവാക്കിയ കമ്പനികൾ പുതിയ സംരംഭവവുമായി സഹകരിക്കാൻ മുന്നോട്ടുവന്നിട്ടുണ്ടെന്ന ആക്ഷേപങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.