തിരുവനന്തപുരം: കൂടുതൽ 108 ആംബുലൻസുകൾ ഇൗയാഴ്ച നിരത്തിലേക്ക്. റോഡപകടങ്ങളിൽപെട ുന്നവർക്ക് സഹായമായി പുതിയ 10 ആംബുലൻസുകളാണ് ആരോഗ്യവകുപ്പ് വാങ്ങിയത്. നടത്തി പ്പ് കാര്യത്തിൽ ഏറെ പ്രയാസങ്ങൾ നേരിട്ടതിെൻറ അടിസ്ഥാനത്തിൽ നിരത്തിൽനിന്ന് 108 ആം ബുലൻസുകൾ ഒരു ഘട്ടത്തിൽ പിൻവലിക്കാൻ ആലോചിച്ചിരുന്നു.
ആ സാഹചര്യത്തിൽനിന്നാ ണ് 108ന് പുതുജീവൻ നൽകാൻ പുതിയ ആംബുലൻസുകൾ വാങ്ങുന്നത്. ബേസിക് ലൈഫ് സപ്പോർട്ട് (ബി. എൽ.എസ്) ആംബുലൻസുകളാണ് മെഡിക്കൽ സർവിസസ് കോർപറേഷൻ നിരത്തിലിറക്കുന്നത്.
തലസ്ഥാനത്ത് എത്തിച്ച ആംബുലൻസുകളിൽ ഉപകരണങ്ങൾ ഘടിപ്പിക്കലും അനുബന്ധ ക്രമീകരണങ്ങളും പൂർത്തിയായി. 108 െൻറ സ്റ്റിക്കർ പതിപ്പിക്കൽ അവസാനഘട്ടത്തിലാണ്. തിരുവനന്തപുരത്ത് ആറെണ്ണവും ആലപ്പുഴക്ക് മൂന്നും പൊന്നാനിയിലേക്ക് ഒരെണ്ണവും നൽകും.
19 ലക്ഷം രൂപയാണ് ഒരു ആംബുലൻസിെൻറ വില. മറ്റ് 12 ജില്ലകളിലേക്ക് സ്വകാര്യ സംരംഭത്തോടെ 315 ആംബുലൻസുകളുടെ ശൃംഖല ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിെൻറ സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായിട്ടാണിത്. പൊന്നാനി ആശുപത്രിയിലേക്കുള്ള ആംബുലൻസ് ഇന്നോ നാളെയോ കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
ബാക്കിയുള്ളവ മൂന്ന് ദിവസത്തിനകം അതത് ജില്ലകളിലേക്ക് കൈമാറും. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ് 2009ൽ പദ്ധതി ആരംഭിച്ചത്. തിരുവനന്തപുരത്ത് 25 എണ്ണവും ആലപ്പുഴയിൽ 18 എണ്ണവുമാണ് സർവിസ് ആരംഭിച്ചത്. അഡ്വാൻസ്ഡ് ലൈഫ് സേവിങ് (എ.എൽ.എസ്) ആംബുലൻസുകളായിരുന്നു ഇവ.
വാഹനാപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലും പെടുന്നവരുടെ രക്ഷക്ക് ഏറെ സഹായകരമായിരുന്നു 108 ആംബുലൻസുകൾ. എന്നാൽ, കാലപ്പഴക്കം കൊണ്ട് ജീവൻ രക്ഷാ ഉപകരണങ്ങൾ കേടാവുകയും വാഹനങ്ങൾ പലതും കട്ടപ്പുറത്താകുകയും ചെയ്തതോടെ 108െൻറ പ്രവർത്തനം താളംതെറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.