10 കിലോ കഞ്ചാവുമായി ഏഴുപേർ അതിർത്തിയിൽ പിടിയിൽ

കുമളി: കേരളത്തിലേക്ക് കടത്താൻ വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ചിരുന്ന 10 കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ ഏഴുപേർ പിടിയിൽ. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശികളായ അർച്ചന (34), ജനാധിപതി (34), ശെൽവം (36), അരുൺ (37), അഖിലൻ (23), നന്ദകുമാർ (18), പെരുമാൾ (27) എന്നിവരെയാണ് ഇൻസ്പെക്ടർ പിച്ചൈമണിയും സംഘവും അറസ്റ്റ് ചെയ്തത്.

ആന്ധ്രയിൽനിന്ന്​ എത്തിയ കഞ്ചാവ് വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ചുവെച്ചാണ് കേരളത്തിലെ ആവശ്യക്കാർക്ക് സംഘം വിൽപന നടത്തിയിരുന്നത്. അടുത്തിടെ ഇതാദ്യമായാണ് കഞ്ചാവ്​ കേസുമായി ബന്ധപ്പെട്ട് ഇത്രയധികംപേരെ ഒരുമിച്ച് അറസ്റ്റ് ചെയ്യുന്നത്. പ്രതികളെ തിങ്കളാഴ്ച ഉത്തമപാളയം കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - 10 kg cannabis Drug peddler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.