Posted On
date_range Updated On
date_range കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർഥി മരിച്ചു
കോഴിക്കോട്: കോഴിക്കോട് എൻ. ഐ.ടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർഥി ജീവനൊടുക്കി. മെക്കാനിക്കൽ എൻജിനിയറിങ് മൂന്നാം വർഷ വിദ്യാർഥിയായ മുബൈ സ്വദേശി യോഗേശ്വർ നാഥാണ് മരിച്ചത്. മെഗാ ഹോസ്റ്റൽ കെട്ടിടത്തിലെ സി ബ്ലോക്കിന്റെ ഏഴാം നിലയിൽനിന്ന് യോഗേശ്വർ ചാടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. വീട്ടുകാർക്ക് മെസ്സേജ് അയച്ച ശേഷമാണ് യോഗേശ്വർ കെട്ടിടത്തിൽ നിന്ന് ചാടിയതെന്ന് എൻ.ഐ.ടി അധികൃതർ പറഞ്ഞു. ബിടെക് പരീക്ഷകൾ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ: 1056, 0471-2552056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.