Posted On
date_range Updated On
date_range അസിമിന് കൊട്ടാതിരിക്കാനാവില്ല; കാലിൽ പ്ലാസ്റ്ററുമായി വേദിയിൽ
തൃശൂർ: എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും അസിമിന് കൊട്ടാതിരിക്കാനാവില്ല. അത് കൊണ്ട് തന്നെ കാലിലെ ഒാപ്പറേഷൻ കഴിഞ്ഞ് പ്ലാസ്റ്റർ ഇട്ടതിന് ശേഷം വേദിയിലെത്തി. പാലക്കാട് പി.എം.ജി. എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് അസിം. ജില്ല കലോത്സവത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയായ എം. ആർഷക്കായിരുന്നു കഥാപ്രസംഗത്തിൽ ഒന്നാം സ്ഥാനം. ആർഷയുടെ കഥാപ്രസംഗത്തിന് തബല വായിച്ചത് അസിം ആയിരുന്നു. അതിന് ശേഷമാണ് അപകടം പറ്റി കാൽ ഒടിഞ്ഞത്. ഇപ്പോൾ ഓപറേഷൻ കഴിഞ്ഞ് വിശ്രമിക്കാൻ പറഞ്ഞെങ്കിലും പങ്കെടുക്കാനുള്ള ആവേശം കൊണ്ട് അസിം വിൽ ചെയറിൽ വേദിയിൽ എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.