ദേവീകൃഷ്ണ
തൃശൂർ: കന്നി വരവിൽ കസറി ദേവീകൃഷ്ണ. കഥകളി സംഗീതത്തിൽ ആദ്യമായാണ് മലപ്പുറം കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എ.പി. ദേവീകൃഷ്ണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാറ്റുരക്കുന്നത്. ആദ്യവരവിൽ തന്നെ കഥകളി സംഗീതം ഹയർ സെക്കൻഡറി വിഭാഗത്തിൽ എ ഗ്രേഡ് നേടിയാണ് ദേവീകൃഷ്ണയുടെ മടക്കം. നാലു വർഷമായി കഥകളി സംഗീതം അഭ്യസിക്കുന്നു. കോട്ടയ്ക്കൽ വിനീഷാണ് ഗുരു. മലപ്പുറം അസി. ടൗൺപ്ലാനർ അനിൽ കുമാറിന്റെയും പ്രസീജയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.