Posted On
date_range Updated On
date_range ജർമനിയിൽ െവടിവെപ്പ്; അക്രമി ആത്മഹത്യ ചെയ്തു
ബെർലിൻ: ജർമൻ തലസ്ഥാനമായ ബെർലിനിലെ ആശുപത്രിയിൽ ഡോക്ടർക്ക് നേരെ വെടിയുതിർത്ത ആയുധധാരി സ്വയം വെടിവെച്ച് മരിച്ചു. വെടിയേറ്റ് ഗുരുതര നിലയിലായ ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ബെർലിൻ െപാലീസ് ഡിപാർട്മെൻറ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. പരിക്കേറ്റ ഡോക്ടർ ദന്തശസ്ക്രിയാ വിദഗ്ധനാണ്. ഇന്ന് വെകുന്നേരം നാലു മണിക്കാണ് സംഭവം നടന്നത്. സ്ഥലത്ത് ഭീകര വിരുദ്ധ സേന അന്വേഷണം നടത്തുകയാണെന്നും കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.