ജോലിസ്ഥലത്ത് ശിരോവസ്ത്രം ധരിക്കാന്‍ ഫ്രഞ്ച് വനിതക്ക് അനുമതി

പാരിസ്: ഡിസൈന്‍ എന്‍ജിനീയര്‍ ആയ ഫ്രഞ്ച് വനിതക്ക് ജോലിസ്ഥലത്ത് ശിരോവസ്ത്രം ധരിക്കാന്‍ യൂറോപ്യന്‍ യൂനിയനിലെ  ഉന്നത കോടതിയുടെ അനുമതി. മൈക്രോപോള്‍ എസ്.എ എന്ന ഫ്രഞ്ച് ഐ.ടി കണ്‍സല്‍ട്ടന്‍സിയിലെ  ഡിസൈന്‍ എന്‍ജിനീയര്‍ ആയിരുന്ന അസ്മ  ബോഗനോയിക്ക് അനുകൂലമായാണ് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് അഡ്വക്കറ്റ് ജനറലിന്‍െറ നിര്‍ണായക വിധി. ശിരോവസ്ത്രം ധരിച്ചാല്‍ കസ്റ്റമേഴ്സുമായി ഇടപഴകാന്‍ കഴിയില്ളെന്ന കാരണം പറഞ്ഞ്  2009 ജൂണില്‍ കമ്പനി ഇവരെ പുറത്താക്കിയിരുന്നു. ജോലിയില്‍ പ്രവേശിച്ച് 11 മാസം പിന്നിട്ടപ്പോഴായിരുന്നു ഇത്.

തുടര്‍ന്ന്, അസ്മ എംപ്ളോയ്മെന്‍റ് ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണല്‍ കേസ് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിനു മുമ്പാകെ വെക്കുകയായിരുന്നു. ശിരോവസ്ത്രം ധരിച്ചെന്നതിനാല്‍ ഒരു ഡിസൈനര്‍ക്ക് അവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയില്ളെന്ന വാദം കോടതി നിരാകരിച്ചു. ഏതെങ്കിലും മതത്തിന്‍െറയോ വിശ്വാസത്തിന്‍െറയോ അടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ യൂറോപ്യന്‍ യൂനിയന്‍െറ തത്ത്വങ്ങള്‍ അനുസരിച്ച് വിലക്കിയതായി ലക്സംബര്‍ഗ് കോടതി ജുഡീഷ്യറിയിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളായ അഡ്വക്കറ്റ് ജനറല്‍ ഇലോനര്‍ ഷാര്‍പ്നര്‍ അറിയിച്ചു.

മുഖാവരണം ധരിക്കുകയാണെങ്കില്‍ അത് ചട്ടലംഘനമാവുമെന്നും കാരണം നേര്‍ക്കുനേരെയുള്ള ആശയവിനിമയത്തിന് കണ്ണും മുഖവും തമ്മിലുള്ള ബന്ധം അനിവാര്യമാണെന്ന് പടിഞ്ഞാറന്‍ സമൂഹം കരുതുന്നതായും ഷാര്‍പ്നര്‍ സൂചിപ്പിച്ചു.  വിധിയോടെ അസ്മയുടെ വിജയം പൂര്‍ണമാവുന്നില്ല. ഈ വര്‍ഷം അവസാനം അന്തിമവിധി പുറപ്പെടുവിച്ചാലേ ഇക്കാര്യത്തില്‍ തീര്‍പ്പിലത്തൊനാവൂ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.