നെപ്പോളിയന്‍െറ കുതിരക്ക് മ്യൂസിയത്തില്‍ ‘പുനര്‍ജനി'

പാരിസ്: വിജയങ്ങളില്‍നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ നെപ്പോളിയന്‍ ചക്രവര്‍ത്തിയെ സഹായിച്ചിരുന്ന കുതിരക്ക് പാരിസിലെ സൈനിക മ്യൂസിയത്തില്‍ പുനര്‍ജനി. ചക്രവര്‍ത്തിയുടെ സന്തതസഹചാരിയെന്ന് വിശേഷിപ്പിക്കാവുന്ന ‘ലെ വിസിര്‍’ എന്ന വെള്ളക്കുതിരയെ വീണ്ടും സ്റ്റഫ്ചെയ്ത് മ്യൂസിയത്തിലത്തെിക്കുന്ന തിരക്കിലാണ് വിദഗ്ധര്‍. നേരത്തേ സ്റ്റഫ്ചെയ്തിരുന്ന ആന്തരഭാഗങ്ങള്‍ നീക്കംചെയ്ത് പുതുക്കിയാണ് മ്യൂസിയം സന്ദര്‍ശകര്‍ക്കുവേണ്ടി ലെ വിസിറിനെ ഒരുക്കുന്നത്. ഉസ്മാനിയ ഭരണകൂടത്തിലെ സുല്‍ത്താനാല്‍ സമ്മാനിക്കപ്പെട്ട കുതിര നേരത്തേതന്നെ സന്ദര്‍ശകരുടെ ആകര്‍ഷണമായി മാറിയിരുന്നു.

1814ല്‍ എല്‍ബയിലേക്ക് നാടുകടത്തപ്പെട്ട നെപ്പോളിയനോടൊപ്പം ഈ കുതിരയും എല്‍ബയിലത്തെി. മൂന്നുമാസം കഴിഞ്ഞ് ചക്രവര്‍ത്തി വീണ്ടും ഫ്രാന്‍സിന്‍െറ സാരഥ്യം തിരിച്ചുപിടിച്ച ഘട്ടത്തിലും ലെ വിസിര്‍ വിശ്വസ്ത തോഴനായി പാരിസില്‍ എത്തി. 1826ല്‍ ജീവന്‍വെടിഞ്ഞെങ്കിലും ഈ ശ്വേതാശ്വവുമായി ബന്ധപ്പെട്ട ചരിത്രകഥകള്‍ പറഞ്ഞുതീര്‍ക്കാനാകില്ളെന്ന് മ്യൂസിയം അധികൃതര്‍ അവകാശപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.