വിമതര്‍ ഒഴിയണമെന്ന് യു.എന്‍

കീവ്: കിഴക്കന്‍ യുക്രൈനിലെ  അധീനതയിലുള്ള മേഖലകളില്‍നിന്ന് ഉടന്‍ ഒഴിയണമെന്ന് റഷ്യന്‍ അനുകൂല വിമതര്‍ക്ക് യു.എന്‍ അന്ത്യശാസനം. ഈ മേഖലകളില്‍ കഴിയുന്ന ഒന്നരലക്ഷത്തിലേറെ ജനങ്ങള്‍ക്ക് പ്രതിമാസമുള്ള  ഭക്ഷണക്കിറ്റുകള്‍ ലഭിക്കുന്നില്ളെന്നും ആശുപത്രികളില്‍ അനസ്തീഷ്യ ഇല്ലാത്തതിനാല്‍ ഓപറേഷനുകള്‍ നടക്കുന്നില്ളെന്നും യു.എന്‍ കണ്ടത്തെിയിരുന്നു. കഴിഞ്ഞവര്‍ഷമാണ് കിഴക്കന്‍ യുക്രൈനിലെ ലുഹാന്‍സ്ക്, ഡൊനേഡ്ക് പ്രദേശങ്ങള്‍ വിമതര്‍ പിടിച്ചെടുത്തത്. മേഖലയില്‍ 2014 ഏപ്രിലില്‍ നടന്ന സംഘര്‍ഷത്തില്‍ 8000 പേര്‍ കൊല്ലപ്പെട്ടിരുന്നു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.