അഭയാര്‍ഥികളുടെ പുനരധിവാസം:നാലുകോടിയുടെ പാക്കേജുമായി ജര്‍മനി

ബെര്‍ലിന്‍: അഭയാര്‍ഥികളുടെ പുനരധിവാസത്തിന് നാലുകോടിയുടെ പാക്കേജ് ജര്‍മനി പ്രഖ്യാപിച്ചു. അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിനായി ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളുന്നത് സംബന്ധിച്ച് ചാന്‍സലര്‍ ആംഗല മെര്‍ക്കലും 16 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് പ്രഖ്യാപനം. അല്‍ബേനിയ, കൊസോവൊ, മോണ്ടിനെഗ്രോ രാജ്യങ്ങളിലേക്ക് പുതുതായത്തെുന്ന അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനായിരുന്നു ധാരണ.  അഭയാര്‍ഥിപ്രശ്നം ഉടനെയൊന്നും പരിഹരിക്കാന്‍ കഴിയില്ളെന്നും അവരുടെ കൈമാറ്റം ഇത് പരിഹരിക്കുന്നതിനുള്ള ആദ്യപടിയാണെന്നും ആംഗല മെര്‍ക്കല്‍ വ്യക്തമാക്കിയിരുന്നു. അഭയാര്‍ഥികളുടെ ക്ഷേമത്തിന് നല്‍കുന്ന ഈ പണം പോക്കറ്റ് മണി എന്ന പേരിലാണ് നല്‍കുന്നത്. ജര്‍മനിയിലെ പുനരധിവാസ നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി. അഭയാര്‍ഥിപ്രശ്നം പരിഹരിക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് 112 കോടി ഡോളറിന്‍െറ സാമ്പത്തികസഹായം നല്‍കാന്‍ വ്യാഴാഴ്ച ചേര്‍ന്ന ഉച്ചകോടിയില്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെ യു.എന്‍ സ്വാഗതംചെയ്തു.
അതേസമയം ജര്‍മനിയിലത്തെുന്ന അഭയാര്‍ഥികളില്‍ 30 ശതമാനം പേര്‍ സിറിയന്‍ സ്വദേശികളല്ളെന്ന് ആഭ്യന്തരമന്ത്രാലയം. സിറിയക്കാരെന്ന ലേബലില്‍ വ്യാജമായാണ് അവര്‍ രാജ്യത്ത് പ്രവേശിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.