ബ്രസല്‍സ്: അഭയാര്‍ഥികളെ ഏറ്റെടുക്കുന്ന വിഷയത്തില്‍ അംഗരാജ്യങ്ങളും യൂറോപ്യന്‍ യൂനിയനും ധാരണയിലത്തെി. പുതുതായി 1,20 000 അഭയാര്‍ഥികളെ യൂറോപ്യന്‍ യൂനിയനില്‍ ഉള്‍പെട്ട രാജ്യങ്ങള്‍ ഏറ്റെടുക്കും. ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂനിയന്‍ ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. അതേസമയം ഹംഗറി, ചെക് റിപ്പബ്ളിക്, റുമേനിയ, സ്ലോവാക്യ എന്നീ രാജ്യങ്ങള്‍ തീരുമാനത്തെ എതിര്‍ത്തു.
യൂറോപ്യന്‍ യൂനിയന്‍െറ ഭൂരിപക്ഷ പിന്തുണയോടെ അംഗീകരിച്ചതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി പറഞ്ഞു. അതേസമയം, പുതിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ളെന്നും ഭൂരിപക്ഷ തീരുമാനത്തെ മാനിക്കില്ളെന്നും സ്ലോവാക് പ്രധാനമന്ത്രി റോബര്‍ട്ട് ഫികോ പറഞ്ഞു. യൂറോപ്യന്‍ യൂനിയന് സാമന്യ ബോധം നഷ്ടപ്പെട്ടെന്നും രാജാവ് നഗ്നനാണെന്ന് ഉടന്‍ ബോധ്യപ്പെടുമെന്നുമായിരുന്നു ചെക് റിപബ്ളിക് ആഭ്യന്തര മന്ത്രി മിലാന്‍ ഷൊവാനക്കിന്‍െറ പ്രതികരണം. യൂറോപ്യന്‍ യൂനിയന്‍െറ തീരുമാനത്തിനെതിരെ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിനെ സമീപിക്കുമെന്നും ചെക് റിപബ്ളിക് അധികൃതര്‍ പറഞ്ഞു.
അഭയാര്‍ഥികളില്‍ 15,600 പേരെ ഇറ്റലിയും 50,400 പേരെ ഗ്രീസും 54,000 പേരെ ഹംഗറിയും ഏറ്റടെുക്കണമെന്നാണ് യൂറോപ്യന്‍ യൂനിയന്‍ ശിപാര്‍ശ ചെയ്യുന്നത്. യൂനിയന്‍െറ തീരുമാനം പ്രകാരം ഇറ്റലി, ഗ്രീസ്, ഹംഗറി എന്നിവിടങ്ങളിലുള്ള അഭയാര്‍ഥികള്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.