അങ്കാറ: വികസനവും തൊഴിലും ഉറപ്പാക്കാന്‍ വന്‍കിട രാജ്യങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ജി20 ഉച്ചകോടിയില്‍ അന്താരാഷ്ട്ര നാണയനിധി അധ്യക്ഷ ക്രിസ്റ്റീന്‍ ലഗാര്‍ഡ് ആഹ്വാനം ചെയ്തു. ആഗോള സമ്പദ്വ്യവസ്ഥ പുതിയ വെല്ലുവിളികള്‍ നേരിടുന്ന സമയത്ത് ധനകാര്യ മന്ത്രിമാരും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരും സമ്മേളിക്കുന്നത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായകമാകുമെന്ന് ലഗാര്‍ഡ് പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയിലെ അസന്തുലിതവും മന്ദതയുമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
വളര്‍ന്നുവരുന്ന രാജ്യങ്ങളെ കടുത്ത പ്രതിസന്ധി തുറിച്ചുനോക്കുകയാണ്. കൃത്യമായ വളര്‍ച്ച നിലനിര്‍ത്തുന്നത് ഇന്ത്യ മാത്രമാണെന്നും ലഗാര്‍ഡ് അഭിപ്രായപ്പെട്ടു.
അതേസമയം, ചൈനയുടെ നാണയത്തിന്‍െറ മൂല്യം കുറച്ചതിനെ തുടര്‍ന്ന് ആഗോള സമ്പദ്വ്യവസ്ഥകളെ പിടിച്ചുലച്ച പ്രതിസന്ധി താല്‍ക്കാലികമാണെന്നും ഇന്ത്യയുള്‍പെടെ രാജ്യങ്ങളെ ഇത് ബാധിക്കില്ളെന്നും ഉച്ചകോടിയില്‍ സംസാരിച്ച ഇന്ത്യന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ചൈനയുടെ സാമ്പത്തിക വിപണി സുസ്ഥിരതയിലേക്ക് തിരിച്ചുവരുമെന്നാണ് കരുതുന്നതെന്നും യുവാന്‍െറ മൂല്യം കൂടുതല്‍ കുറക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്നും ചൈനീസ് ധനമന്ത്രി ലൂ ജിവെയ് പറഞ്ഞു. ജൂണ്‍ മധ്യത്തിനു ശേഷം ചൈനീസ് വിപണികള്‍ 40 ശതമാനം ഇടിഞ്ഞിരുന്നു. അനുബന്ധമായി ഹോങ്കോങ് വിപണിയും തകര്‍ച്ച നേരിട്ടു. ഇത് ഇനിയും തുടരില്ളെന്നാണ് പ്രതീക്ഷയെന്ന് ലൂ ജിവൈ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.