Posted On
date_range Updated On
date_range വന്യജീവി പാർക്കിൽ വനിതയെ കടുവ കൊലപ്പെടുത്തി
ബീജിംഗ്: ചൈനയിലെ ഒരു വന്യജീവി പാർക്കിൽ കാറിൽ നിന്നിറങ്ങിയ വനിതയെ സൈബീരിയൻ കടുവ ആക്രമിച്ച് കൊലപ്പെടുത്തി. ഇവരെ രക്ഷിക്കാൻ ശ്രമിച്ച വനിതാ സുഹൃത്തിനെ മാരകമായി പരിക്കേൽപിക്കുകയും ചെയ്തു. ബീജിംഗിലെ ബദാലിങ് വന്യജീവി പാർക്കിലാണ് സംഭവം. സുഹൃത്തിനെ മറ്റൊരു കടുവയാണ് ആക്രമിച്ചത്. ജീവികളെ തുറന്നുവിട്ടിട്ടുള്ള ഇത്തരം വന്യജീവി പാർക്കുകളിൽ അടച്ചിട്ട വാഹനങ്ങളിലാണ് സന്ദർശകർ സഞ്ചരിക്കാറുള്ളത്. വാഹനത്തിൽ നിന്ന് ഇറങ്ങിയതാണ് യുവതിക്ക് വിനയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.