പിടികിട്ടാപ്പുള്ളിയായ ഐ.എസ് ഭീകരന്‍ കൊല്ലപ്പെട്ടു

ജകാര്‍ത്ത: ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഐ.എസ് ഭീകരന്‍ സാന്തോസോ സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച സുലവേസി ദ്വീപില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അഞ്ചുവര്‍ഷമായി തീവ്രവാദവേട്ട തുടരുന്ന ഇന്തോനേഷ്യന്‍ സര്‍ക്കാറിന്‍െറ വിജയമാണ് സാന്തോസോയുടെ കൊലപാതകം. ഒളിത്താവളത്തില്‍നിന്ന് സാന്തോസോയെ പിടികൂടാന്‍ ആയിരക്കണക്കിന് സൈനികരെയാണ് വിന്യസിച്ചിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.