ഈജിപ്ത് വിദേശകാര്യ മന്ത്രി ഇസ്രായേല്‍ സന്ദര്‍ശിച്ചു

ജറൂസലം: ഈജിപ്ത് വിദേശകാര്യ മന്ത്രി സമീഹ് ശുക്രി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി ജറൂസലമില്‍ കൂടിക്കാഴ്ച നടത്തി. 2007നുശേഷം ആദ്യമായാണ് ഈജിപ്ത് കാബിനറ്റിലുള്ള ഒരാള്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്. ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന ചര്‍ച്ചയായിരുന്നു സന്ദര്‍ശനത്തിന്‍െറ പ്രധാന അജണ്ടയെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം അവസാനം വെസ്റ്റ് ബാങ്കിലത്തെിയ ശുക്രി ഫലസ്തീന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.