അഫ്ഗാനില്‍ നാറ്റോസേന തുടരും

വാഴ്സോ: അഫ്ഗാനിസ്താന്‍, ഇറാഖ് വിഷയങ്ങള്‍ പ്രധാന അജണ്ടയായ നാറ്റോ ഉച്ചകോടിയില്‍  അഫ്ഗാനിലെ സൈനിക  സാന്നിധ്യം തുടരാന്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ധാരണ. അഫ്ഗാനിസ്താനിലെ  സൈനിക സാന്നിധ്യം കുറക്കുമെന്ന യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ നേരത്തേയുള്ള പ്രഖ്യാപനം  നടപ്പാവില്ളെന്നാണ് സൂചന.  അഫ്ഗാനിസ്താന്‍ സുരക്ഷാ സേനക്കുള്ള ധനസഹായം തുടരാന്‍ തീരുമാനിച്ചതായും വര്‍ഷംതോറും അഞ്ച് ബില്യന്‍ യു.എസ് ഡോളറാണ്  നല്‍കുന്നതെന്നും  നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സക്റ്റോള്‍ട്ടണ്‍ബെര്‍ഗ് അറിയിച്ചു. ഉച്ചകോടിയിലെ രണ്ടാം ദിവസം അഫ്ഗാന്‍ വിഷയങ്ങളിലെ ചര്‍ച്ചക്കിടെ താലിബാനെതിരെ തുടരുന്ന യുദ്ധത്തിന്‍െറ വ്യാപ്തി വര്‍ധിപ്പിക്കേണ്ടതിന്‍െറ ആവശ്യഗതയും അതിനുള്ള പിന്തുണയും  യു.എസ് പ്രസിഡന്‍റ് ഒബാമ  നാറ്റോ രാഷ്ട്ര നേതാക്കളെ ഉണര്‍ത്തി. അഫ്ഗാനിലെ സുരക്ഷാ സേനക്ക് അമേരിക്ക പ്രതിവര്‍ഷം 350 കോടി ഡോളറാണ് നല്‍കുന്നത്. മറ്റു അംഗരാഷ്ട്രങ്ങള്‍ 100 കോടി ഡോളറും ബാക്കി തുക അഫ്ഗാനിസ്താനിലെ സര്‍ക്കാറുമാണ് വഹിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.