യു.എസ് സെനറ്റര്‍ റഹീല്‍ ശരീഫുമായി കൂടിക്കാഴ്ച നടത്തി

ഇസ്ലാമാബാദ്: യു.എസ് സെനറ്റര്‍ ജോണ്‍ മക്കെയ്ന്‍ പാകിസ്താന്‍ സൈനിക തലവന്‍ റഹീല്‍ ശരീഫുമായി കൂടിക്കാഴ്ച നടത്തി. യു.എസ് ആംസ് സര്‍വിസസ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ മക്കെയ്ന്‍, സെനറ്റര്‍മാരായ ലിന്‍ഡ്സെ ഗ്രഹാം, ജോ ഡോണലി എന്നിവരോടൊപ്പമാണ് കഴിഞ്ഞ ദിവസം റാവല്‍പിണ്ടിയില്‍  റാഹേല്‍ ശരീഫുമായി കൂടിക്കാഴ്ച നടത്തിയത്. സൈനികസഹായം വെട്ടിക്കുറച്ചതും പാക് അതിര്‍ത്തി കടന്ന് താലിബാന്‍ നേതാവ് മുല്ലാ അക്തറിനെ ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതും അടക്കമുള്ള വിഷയങ്ങളെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം സങ്കീര്‍ണമാക്കിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ഇരുകൂട്ടരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് കൂടിക്കാഴ്ചക്കുശേഷം ജോണ്‍ മക്കെയ്ന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.