Posted On
date_range Updated On
date_range പാകിസ്താനിലെ ക്വറ്റയിൽ വീണ്ടും സ്ഫോടനം: 13 പേർക്ക് പരിക്ക്
ലാഹോർ: പാകിസ്ഥാനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ക്വറ്റയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ക്ക് പരിക്ക്. സുരക്ഷാ സേനയുടെ വാഹനത്തിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ക്വറ്റയിൽ ആശുപത്രിയില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 75പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പാക്കിസ്താനില്‍ വീണ്ടും സ്‌ഫോടനമുണ്ടായത്.
ഒരു ജഡ്ജിക്ക് സുരക്ഷയൊരുക്കിയ ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചായിരുന്നു സ്‌ഫോടനം ഉണ്ടായതെന്ന് ആഭ്യന്തരമന്ത്രി സഫറാസ് ബുഗ്തി പറഞ്ഞു. സ്‌ഫോടനത്തില്‍ ജഡ്ജിക്ക് പരിക്കേറ്റില്ല. ജഡ്ജിയുടെ വാഹന വ്യൂഹം കടന്നുപോയതിനു പിന്നാലെയാണ് സ്‌ഫോടനം ഉണ്ടായത്. നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 13 പേര്‍ക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.