മയക്കുമരുന്നുവേട്ട തടഞ്ഞാല്‍ സൈനികനിയമം പ്രഖ്യാപിക്കുമെന്ന് ഫിലിപ്പീൻസ്​ പ്രസിഡന്‍റ്

മനില: മയക്കുമരുന്ന് മാഫിയകള്‍ക്കെതിരായ തന്‍െറ ‘യുദ്ധ’ത്തിന് തടസ്സംനിന്നാല്‍ രാജ്യത്ത് സൈനികനിയമം പ്രഖ്യാപിക്കുമെന്ന് കോടതികള്‍ക്ക് ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റൊഡ്രിഗോ ദുതേര്‍തെയുടെ മുന്നറിയിപ്പ്. ‘ഒന്നുകില്‍ മയക്കുമരുന്നുവേട്ട തുടരും, അല്ളെങ്കില്‍ നിങ്ങള്‍ക്ക് ഇത് അവസാനിപ്പിക്കാന്‍ ശ്രമിക്കാം. അങ്ങനെയെങ്കില്‍ ഞാന്‍ സൈനികനിയമം പ്രഖ്യാപിക്കേണ്ടിവരും’ -അദ്ദേഹം ഒരു പ്രഭാഷണത്തിനിടെ പറഞ്ഞു.

ദുതേര്‍തെ അധികാരത്തിലത്തെിയശേഷം രാജ്യത്ത് ഇതിനകം 564 പേരാണ് മയക്കുമരുന്നുവേട്ടയില്‍ കൊല്ലപ്പെട്ടത്.  മാഫിയകളാല്‍ രാജ്യനിവാസികള്‍ കൊല്ലപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയുമാണ്. ഇതിനിടയില്‍ വിവാദത്തിന് ശ്രമിച്ചാല്‍ ഒരു ‘ഭരണഘടനായുദ്ധം’ ഉണ്ടാകും. അത് നമുക്കെല്ലാവര്‍ക്കും നഷ്ടമായിരിക്കും -അദ്ദേഹം വ്യക്തമാക്കി. മാഫിയകളുമായി ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പേരുകള്‍ ദിവസങ്ങള്‍ക്കുമുമ്പ് പ്രസിഡന്‍റ് വെളിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് സംഭവത്തില്‍ വിശദീകരണമാരാഞ്ഞ് ചീഫ് ജസ്റ്റിസ് അയച്ച കത്തിന് മറുപടിയെന്ന നിലയിലാണ് പ്രസിഡന്‍റിന്‍െറ പുതിയ പ്രസ്താവന.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.