സൈനികന്‍െറ മാതാവിനെ പരിഹസിച്ച ട്രംപിന്‍െറ പ്രസംഗം വിവാദത്തില്‍

ന്യൂയോര്‍ക്: ഇറാഖില്‍ കൊല്ലപ്പെട്ട മുസ്ലിം സൈനികന്‍െറ മാതാവിനെ പരിഹസിച്ച റിപ്പബ്ളിക്കന്‍  പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ പ്രസംഗം വിവാദത്തില്‍. എതിരാളികളായ ഡെമോക്രാറ്റുകള്‍ മാത്രമല്ല, റിപ്പബ്ളിക്കുകളും ട്രംപിന്‍െറ പരാമര്‍ശം അനവസരത്തിലും അനുചിതവുമാണെന്ന് പ്രതികരിച്ചു.

2004ല്‍ ഇറാഖിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ യു.എസ് സൈനികന്‍ ഹുമയൂണ്‍ ഖാന്‍ കൊല്ലപ്പെട്ടിരുന്നു. ഹുമയൂണിന്‍െറ പിതാവ് ഖിസ്ര്‍ ഖാന്‍ കഴിഞ്ഞ ദിവസം ഫിലഡെല്‍ഫിയയില്‍ ചേര്‍ന്ന ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കവെ ട്രംപിനെതിരെ കടുത്ത വിമര്‍ശം ഉന്നയിച്ചിരുന്നു. ട്രംപായിരുന്നു ഭരണാധികാരിയെങ്കില്‍ തന്‍െറ മകന്‍ അമേരിക്കയില്‍തന്നെ ഉണ്ടാകുമായിരുന്നില്ല എന്ന് അദ്ദേഹം തുറന്നടിച്ചു. മുസ്ലിംകള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് നിരോധിക്കുമെന്ന ട്രംപിന്‍െറ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു ഖിസ്ര്‍ ഖാന്‍െറ അഭിപ്രായ പ്രകടനം.

എന്നാല്‍, ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ആ പരാമര്‍ശം ശ്രദ്ധിച്ചെന്നും എന്നാല്‍, ഖിസ്ര്‍ ഖാന്‍െറ സമീപത്തു നിന്ന സൈനികന്‍െറ മാതാവ് ഒന്നും പറഞ്ഞില്ളെന്നും അവരെ അതിന് അനുവദിച്ചിട്ടുണ്ടാകില്ളെന്നും പരിഹാസസ്വരത്തില്‍ ട്രംപ് പറഞ്ഞു.
ട്രംപിന്‍െറ ഈ അവഹേളനത്തില്‍ തന്‍െറ ഭാര്യ ഗസ്ല ഖാന്‍ നടുങ്ങിപ്പോയെന്ന് ഖിസ്ര്‍ ഖാന്‍ പറഞ്ഞു.
ട്രംപിനെതിരെ സംസാരിച്ച സൈനികന്‍െറ പിതാവിന്‍െറ സമീപത്തു നിന്നതിന്‍െറ പേരില്‍ മാത്രം മാതാവിനെതിരെ അവഹേളന സ്വഭാവത്തില്‍ സംസാരിച്ചതാണ് വിവാദത്തിന് കാരണമായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.