വാഷിങ്ടണ്‍: അഞ്ചുവയസ്സുകാരി സോഫിയക്ക് പോപ് ഫ്രാന്‍സിസിന്‍െറ വാത്സല്യചുംബനം. യു.എസ് തലസ്ഥാനനഗരിയില്‍ വെള്ളിയാഴ്ച പര്യടനം നടത്തിക്കൊണ്ടിരിക്കെ വന്‍ ജനാവലിക്ക് മുന്നില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരുക്കിയ വേലിക്കെട്ടുകള്‍ മറികടന്നാണ് ഈ ബാലിക പാപ്പയുടെ സന്നിധിയില്‍ പ്രത്യക്ഷപ്പെട്ടത്.
തന്‍െറ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാരെ യു.എസ് അധികൃതര്‍ തിരിച്ചയക്കുമെന്ന ആശങ്ക നിലനില്‍ക്കെയാണ് അവള്‍ ചെറിയ കുറിപ്പുമായി പാപ്പയെ കാണാനത്തെിയത്.
സോഫിയ ക്രൂസിനെ സുരക്ഷാഭടന്മാര്‍ തടഞ്ഞതുകണ്ട് പോപ് അവളെ കൈവീശി മാടിവിളിക്കുകയായിരുന്നു.
പോപ്പിന് കൈമാറിയ ചെറുകുറിപ്പില്‍ അവള്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു. ‘ഞങ്ങള്‍ കൂട്ടുകാര്‍ പരസ്പരം സ്നേഹിക്കുന്നു. തൊലിയുടെ നിറംനോക്കാതെ’. തന്നെപ്പോലെ ക്ളേശം അനുഭവിക്കുന്ന 50 ലക്ഷത്തോളം കുട്ടികള്‍ അമേരിക്കയിലുണ്ടെന്നും അവര്‍ക്കുവേണ്ടി സംസാരിക്കുന്നതിനാണ് തന്‍െറ വരവെന്നും സോഫിയ അറിയിച്ചു. സ്വന്തമായി വരച്ച പോപ്പിന്‍െറ ചിത്രവും പാപ്പക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.