ന്യൂയോര്‍ക്: ഒൗദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയിലത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തികബന്ധം മെച്ചപ്പെടുത്തുന്നതിനും രാഷ്ട്രീയ- സുരക്ഷാ സഹകരണം ശക്തമാക്കുന്നതിനും കൂടിക്കാഴ്ചയില്‍ ഊന്നല്‍ നല്‍കുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. റിപ്പബ്ളിക്ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയാകാന്‍ ഒബാമ കഴിഞ്ഞ ജനുവരിയില്‍ ന്യൂഡല്‍ഹിയിലത്തെിയപ്പോള്‍ ഇരുനേതാക്കളും നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായിരിക്കും അടുത്തയാഴ്ചത്തെ കൂടിക്കാഴ്ച. ഉഭയകക്ഷിവിഷയങ്ങളും പ്രാദേശിക-ആഗോളതല പ്രശ്നങ്ങളും ചര്‍ച്ചയില്‍ വിഷയമാകും. മോദി അധികാരത്തിലത്തെിയശേഷം മൂന്നാം തവണയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ബുധനാഴ്ച രാത്രിയാണ് ആറുദിന സന്ദര്‍ശനത്തിനായി മോദി യു.എസിലത്തെിയത്. സന്ദര്‍ശനത്തിനിടെ സിലിക്കന്‍ വാലിയിലത്തെിയ മോദി ഉന്നത 500 ഐ.ടി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യയുടെ വ്യാപാരതലങ്ങളിലേക്കുള്ള ശുഭസൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 500 പ്രമുഖ കമ്പനികളില്‍നിന്നുള്ള 50 ഉന്നത ഐ.ടി ഉദ്യോഗസ്ഥരാണ് പ്രധാനമന്ത്രിയെ കണ്ടത്. അവരോടൊപ്പമായിരുന്നു മോദിയുടെ അത്താഴം. പ്രമുഖ ബിസിനസ് മാഗസിനായ ഫോര്‍ച്യൂണാണ് അത്താഴം സ്പോണ്‍സര്‍ ചെയ്തത്. എല്ലാവരെയും സസന്തോഷം സ്വാഗതംചെയ്ത മോദി ഇന്ത്യയിലേക്ക് വരാനും നിക്ഷേപം സമാഹരിക്കാനും ഏറ്റവും നല്ല അവസരമാണിതെന്നും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.