ഹവാന: ദീര്‍ഘകാലമായി താറുമാറായിക്കിടന്ന നയതന്ത്രബന്ധം പുന$സ്ഥാപിക്കപ്പെട്ടതിന്‍െറ തുടര്‍ച്ചയായി അഞ്ചു ദശാബ്ദങ്ങള്‍ക്കുശേഷം ക്യൂബ യു.എസില്‍ പുതിയ അംബാസഡറെ നിയമിച്ചു. നീണ്ട 54 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ആഴ്ചകള്‍ക്കുമുമ്പ് യു.എസില്‍ ക്യൂബ എംബസി തുറന്നത്. നയതന്ത്രതലത്തില്‍ ദീര്‍ഘകാല പരിചയമുള്ള ജോസ് റാമോണ്‍ കബാനാസ് റോഡ്രിഗസാണ് പുതിയ അംബാസഡര്‍. വിദേശകാര്യ ഉപമന്ത്രിയായും ഓസ്ട്രിയയിലെ ക്യൂബന്‍ പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് ഇദ്ദേഹം. 2012 മുതല്‍ വാഷിങ്ടണില്‍ സ്ഥാനപതിയുടെ ചുമതല അനൗദ്യോഗികമായി വഹിച്ചുവരുകയായിരുന്നു. ജൂലൈയില്‍ നയതന്ത്രം പുന$സ്ഥാപിക്കപ്പെട്ടതോടെ ഒൗദ്യോഗികമായും അമേരിക്കയില്‍ ക്യൂബയുടെ പ്രതിനിധിയായി.
പുതുതായി നിയമിക്കപ്പെട്ട 15 നയതന്ത്ര പ്രതിനിധികള്‍ക്കൊപ്പം കബാനാസ് കഴിഞ്ഞദിവസം വൈറ്റ്ഹൗസിലത്തെി.
ശീതയുദ്ധം മൂര്‍ച്ഛിച്ച 1961ല്‍ ബന്ധം വിച്ഛേദിച്ച ഇരുരാജ്യങ്ങളും കഴിഞ്ഞ ജൂലൈയിലാണ് വീണ്ടും നയതന്ത്രസൗഹൃദം പുന$സ്ഥാപിച്ചത്. യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും ക്യൂബന്‍ പ്രസിഡന്‍റ് റാഉള്‍ കാസ്ട്രോയും നടത്തിയ സംയുക്ത പ്രസ്താവനയോടെയായിരുന്നു മഞ്ഞുരുക്കം. തുടര്‍ന്ന് മനുഷ്യാവകാശ ലംഘനം, ക്യൂബന്‍ വിപ്ളവത്തിനുശേഷം കണ്ടുകെട്ടിയ അമേരിക്കന്‍ പൗരന്മാരുടെ സ്വത്ത് വിഷയം തുടങ്ങിയ വിവാദ വിഷയങ്ങള്‍ പരിഹരിക്കാമെന്ന് ക്യൂബ ഉറപ്പുനല്‍കി. ക്യൂബയില്‍ അമേരിക്കന്‍ കമ്പനികള്‍ തുറക്കുക, അമേരിക്കയില്‍നിന്ന് സാങ്കേതികത ഇറക്കുമതി ചെയ്യുക, യാത്രാവിലക്കുകള്‍ നീക്കുക തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. എന്നാല്‍, ക്യൂബക്കുമേലുള്ള വാണിജ്യ ഉപരോധം പിന്‍വലിക്കുക, അമേരിക്ക കൈയടക്കിവെച്ച ഗ്വണ്ടാനമോ സൈനികതാവളം തിരിച്ചേല്‍പിക്കുക തുടങ്ങിയ ക്യൂബയുടെ ആവശ്യങ്ങള്‍ക്ക് കാര്യമായ പരിഹാരമുണ്ടായിട്ടില്ല. 2016ല്‍ അധികാരമൊഴിയുംമുമ്പ് വിഷയങ്ങള്‍ പരിഹരിക്കാനാണ് ഒബാമയുടെ നീക്കം.
ക്യൂബയിലെ അമേരിക്കന്‍ അംബാസഡറെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.