കൈറോ: ഈജിപ്തിനെ ദുരിതത്തിലാക്കി വീശുന്ന ചുടുകാറ്റില്‍ നാലു ദിവസങ്ങളിലായി മരിച്ചവരുടെ എണ്ണം 76 കടന്നു. മരിച്ചവരില്‍ അധികവും മുതിര്‍ന്ന പൗരന്മാരാണെന്ന് അധികൃതര്‍ അറിയിച്ചു. സൂര്യാതപം ഏറ്റ 187 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്ത് മരിച്ച 15ല്‍ ആറുപേര്‍ കൈറോയില്‍നിന്നുള്ളവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച അനുഭവപ്പെട്ട ശക്തമായ ചുടുകാറ്റില്‍ വിവിധയിടങ്ങളിലായി 61 പേര്‍ മരിച്ചിരുന്നു.
മാനസികാരോഗ്യകേന്ദ്രങ്ങളിലുള്ള രോഗികള്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ വെള്ളം കുടിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈമാസം 25 വരെ ചുടുകാറ്റ് നിലനില്‍ക്കുമെന്ന് ഈജിപ്ഷ്യന്‍ കാലാവസ്ഥ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.