Posted On
date_range Updated On
date_range മധ്യപ്രദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് മരണം
ഭോപ്പാൽ: മധ്യപ്രദേശിലെ റെയ്സെനിൽ ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. ഇവരിൽ 11 പേരുടെ പരിക്ക് ഗുരുതരമാണ്. വിദഗ്ധ ചികിത്സക്കായി ഇവരെ ഭോപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് അപകടമുണ്ടായത്. നാലു പുരുഷൻമാരും സ്ത്രീയും രണ്ട് വയസുള്ള കുഞ്ഞുമാണ് മരിച്ചത്. ഛത്തർപുർ സ്വദേശി രവി ബൻസാൽ, റെയ്സൻ സ്വദേശി സാഗർ ബായ്, അൻവർ ഖാൻ, യൂസെഫ് ഖാൻ, രണ്ടു വയസുകാരനായ ദീപക് ബൻസാൽ എന്നിവരെ തിരിച്ചറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.