ആഗോള മഹാമാരിയിൽ മരണം 10,000 കടന്നു; ഇറ്റലിയിലെ മരണസംഖ്യ ചൈനയേക്കാൾ കൂടുതൽ

ന്യൂഡൽഹി: ലോകമെമ്പാടും പടർന്നുപിടിച്ച ആഗോള മഹാമാരിയായ കോവിഡ്​ 19 ബാധിച്ച്​ മരിച്ചവരുടെ എണ്ണം 10,000 കടന്നു. ഇറ ്റലിയിലും സ്​പെയിനിലും മരണനിരക്ക്​ ഉയർന്നതോടെയാണ്​ മരണസംഖ്യ 10,049 ആയത്​.

ആഗോള തലത്തിൽ ഇതുവരെ 2,45,671 പേർക്ക്​ രോഗബാധ സ്​ഥിരീകരിച്ചു. ഇതിൽ 88,441 പേർ രോഗത്തിൽ നിന്നും സുഖം പ്രാപിച്ചതായും പറയുന്നു. രോഗം ആദ്യം പടർന്നുപിടിച്ച​ ചൈനയേക്കാൾ വേഗത്തിലാണ്​ ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലെ രോഗവ്യാപനം.

ഇറ്റലിയിലെ മരണ സംഖ്യ ചൈനയേക്കാൾ കൂടുതലായി. ചൈനയിൽ ഇതുവരെ 3248 പേരാണ്​ മരിച്ചത്​. ഇറ്റലിയിൽ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ മരണസംഖ്യ 3405 ആയി. ഇവിടെ 41,035 പേർക്കാണ്​ രോഗബാധ കണ്ടെത്തിയത്​.

ഇറ്റലിക്ക്​ പുറമെ സ്​പെയിനിലാണ്​ കൂടുതൽ രോഗവ്യാപനം. ഇവിടെ 831 പേർ ഇതുവരെ മരിച്ചു. 18,077പേർക്കാണ്​ ഇവിടെ രോഗ ബാധ സ്​ഥിരീകരിച്ചത്​. ഈ രാജ്യങ്ങൾക്ക്​ പുറമെ ജർമനി, അമേരിക്ക, ഫ്രാൻസ്​, ദക്ഷിണകൊറിയ, സ്വിസർലൻഡ്​സ്​, യു.കെ എന്നിവിടങ്ങളിലും പുതുതായി കൂടുതൽ പേർക്ക്​ രോഗബാധ കണ്ടെത്തുന്നുണ്ട്​.

Tags:    
News Summary - രോഗം ബാധിച്ചത്​ രണ്ടരലക്ഷത്തോളം പേർക്ക്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.