സോപൂരിൽ ഏറ്റുമുട്ടൽ; പിടികിട്ടാപ്പുള്ളി ഇഷ്​ഫാഖ്​ അഹമ്മദ്​ സോഫിയെ വധിച്ചു

ന്യൂഡൽഹി: ജമ്മു കശ്​മീരിലെ സോപൂരിലുണ്ടായ ഏറ്റുമുട്ടലിൽ പിടികിട്ടാപ്പുള്ളിയായ തീവ്രവാദിയെ വധിച്ചു. ഇസ്​ലാ മിക്​ സ്​റ്റേറ്റ്​ ജമ്മു കശ്​മീർ (ഐ.എസ്​.ജെ.കെ) എന്ന തീവ്രവാദ സംഘടനയുടെ കമാൻഡറായ ഇഷ്​ഫാഖ്​ അഹമ്മദ്​ സോഫി​ എന്ന അഹമ്മദ്​ ബായിയാണ്​ കൊല്ലപ്പെട്ടത്​.

ഐ.എസ്​.ജെ.കെ തലവനായ സാകിർ മൂസയുടെ പ്രധാന സഹായിയാണ്​ കൊല്ലപ്പെട്ട അഹമ്മദ്​ ബായി. സംഘടനക്കായി കശ്​മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന അഹമ്മദ്​ ബായിയെ പിടികൂടാൻ സൈന്യം നിരവധി തവണ ശ്രമം നടത്തിയിരുന്നു. കൊല്ലപ്പെട്ട ഇയാളിൽ നിന്നും തോക്കും വെടിക്കോപ്പുകളും പിടിച്ചെടുത്തു.

Tags:    
News Summary - Zakir Moosa's close aide gunned down in Sopore- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.