മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി അറസ്റ്റിൽ; മുൻവൈരാഗ്യമെന്ന് നിഗമനം

തിരൂർ: മലപ്പുറം കാട്ടിലപ്പിള്ളിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. തിരൂർ കാട്ടിലപ്പിള്ളി സ്വദേശി ആഷിഖ് ആണ് അറസ്റ്റിലായത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആഷിഖും പിതാവും സഹോദരങ്ങളും ചേർന്നാണ് യുവാവിനെ മർദിച്ചതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. പുറത്തൂർ സ്വദേശി സ്വാലിഹ് ആയിരുന്നു കൊല്ലപ്പെട്ടത്.

കാട്ടിലപ്പള്ളിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നാണ് പടിഞ്ഞാറെക്കര സ്വദേശി കൊമ്പൻ തറയിൽ സ്വാലിഹിന്‍റെ മൃതദേഹം കണ്ടെടുത്തത്. കൈകാലുകളിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിരുന്നു. രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിന് മുമ്പ് സ്വാലിഹിനും സുഹൃത്തുക്കൾക്കും നേരെ ആക്രമണമുണ്ടായിരുന്നു. ഈ ആക്രമണത്തിലായിരിക്കാം സ്വാലിഹിന് ഗുരുതരമായി പരിക്ക് പറ്റിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.  

Tags:    
News Summary - Youth killed in Malappuram due tomprevious feud;' Main accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.