സ്വർണമാല പിടിച്ചുപറി: കോയമ്പത്തൂരിൽ യൂത്ത്​ കോൺഗ്രസ്​ നേതാവ്​ അറസ്​റ്റിൽ

ചെന്നൈ: സ്വർണമാല പിടിച്ചുപറിക്കേസിൽ യൂത്ത്​ കോൺഗ്രസ്​ നേതാവ്​ ഉൾപ്പെടെ രണ്ടുപേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. കോയമ്പത്തൂർ ജില്ല യൂത്ത്​ കോൺഗ്രസ്​ വൈസ്​ പ്രസിഡൻറ്​ കരിമ്പുക്കട ആസാദ്​നഗർ ഫൈസൽ റഹ്​മാൻ എന്ന 'വട ഫൈസൽ' (30), കരിമ്പുക്കടയിലെ 17കാരനുമാണ്​ അറസ്​റ്റിലായത്​.

ഒക്​ടോബർ 21ന്​ ​കുനിയമുത്തൂർ എം.എസ്​ ഗാർഡൻ ഭാഗത്തെ പലചരക്ക്​ കടയിൽ സിഗരറ്റ്​ വാങ്ങാനെന്ന വ്യാജേനഎത്തി ധനലക്ഷ്​മിയെന്ന സ്​ത്രീയുടെ കഴുത്തിലുണ്ടായിരുന്ന അഞ്ചര പവ​െൻറ സ്വർണമാല പിടിച്ചുപറിച്ച്​ പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഇതി​െൻറ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്​ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്​ പ്രതികളെ പിടികൂടിയത്​.

മേഖലയിലെ പത്തോളം സ്വർണചെയിൻ പിടിച്ചുപറിക്കേസുകളിൽ ഇവർ പ്രതികളാണെന്ന്​ ചോദ്യം ചെയ്യലിൽ വ്യക്തമായി. ഡി.എം.കെ, കോൺഗ്രസ്​ നേതാക്കളോടൊപ്പമുള്ള ഫൈസൽ റഹ്​മാ​െൻറ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. 

Tags:    
News Summary - youth Congress leader arrested in Coimbatore chain snatching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.