Posted On
date_range Updated On
date_range പെൺകുട്ടിയെ ലാത്തി കൊണ്ട് അടിച്ചു: യു.പിയിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
ലഖ്നൗ: പെൺകുട്ടിയെ ലാത്തികൊണ്ട് അടിച്ചു പരിക്കേൽപിച്ച രണ്ട് ട്രാഫിക് പൊലീസുകാർക്ക് സസ്പെൻഷൻ. ലഖ്നൗവിലെ ഗോമതി നഗറിൽ ജനേശ്വർ മിശ്ര പാർക്കിനു സമീപത്തു വെച്ച് വാഹന പരിശോധനക്കിടെയാണ് പെൺകുട്ടിക്ക് മർദനമേറ്റത്.
സസ്പെൻറ് ചെയ്യപ്പെട്ട പൊലീസുകാരിൽ ഒരാളായ അങ്കിത് നഗാർ െപൺകുട്ടിയെ ലാത്തി െകാണ്ട് അടിക്കുകയായിരുന്നു. െപൺകുട്ടിയുടെ മൂക്കിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് പൊലീസുകാരെ ഉടനടി സസ്പെൻറ് ചെയ്യാനായി ഉത്തരവിട്ടത്.
ലഖ്നൗ എ.എസ്.പി ചക്രേഷ് ശർമക്കാണ് സംഭവത്തിൽ അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.