Posted On
date_range Updated On
date_range മദ്റസ വിദ്യാർഥികൾക്ക് പ്രത്യേക യൂനിഫോമുമായി യു.പി സർക്കാർ
ലഖ്നോ: മദ്റസ വിദ്യാർഥികൾക്ക് പ്രത്യേക യൂനിഫോം ഏർപ്പെടുത്താൻ യു.പി സർക്കാർ നീക്കം. മദ്റസകളെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തിൽ എത്തിക്കാനാണ് ഇൗ പദ്ധതിയെന്ന് സംസ്ഥാന മുസ്ലിം വഖഫ്^ഹജ്ജ് മന്ത്രി മുഹ്സിൻ റാസ പറഞ്ഞു.
സർക്കാർ തീരുമാനത്തോട് സംഘടനകൾ സമ്മിശ്രമായാണ് പ്രതികരിച്ചത്. പരമ്പരാഗത വസ്ത്രം മാറ്റേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് അഖിലേന്ത്യ ശിയ വ്യക്തിനിയമ ബോർഡ് വക്താവ് യാസൂബ് അബ്ബാസ് പറഞ്ഞു.
നിലവിലുള്ള വസ്ത്രം എല്ലാവർക്കും സ്വീകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്റസകളിൽ എൻ.സി.ഇ.ആർ.ടി ടെക്സ്റ്റ് പുസ്തകങ്ങൾ ഏർപ്പെടുത്താനുള്ള നീക്കത്തിനു പിന്നാലെയാണ് യോഗി ആദിത്യനാഥ് സർക്കാറിെൻറ പുതിയ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.