Posted On
date_range Updated On
date_range യോഗി ആതിഥ്യനാഥിന്റെ വിമാനം അടിയന്തരമായി തിരിച്ചിറക്കി
ലഖ്നോ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് സഞ്ചരിച്ച വിമാനം ആഗ്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഉടനെ സാങ്കേതിക പ്രശ്നം കാരണം അടിയന്തരമായി തിരിച്ചിറക്കി. രണ്ട് മണിക്കൂറിന് ശേഷം അദ്ദേഹം യാത്ര തുടർന്നു.
സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രയിലെത്തിയ യോഗി ബുധനാഴ്ച ഉച്ചക്ക് ശേഷം 3.30നാണ് ആഗ്രയിലെ ഖേരിയ വിമാനത്താവളത്തിൽനിന്ന് ആദ്യം പുറപ്പെട്ടത്. തിരിച്ചിറക്കിയ ശേഷം അധികൃതർ വിമാനം പരിശോധിച്ച ശേഷം 5.30ന് വീണ്ടും ലഖ്നോയിലേക്ക് പറന്നുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.