Posted On
date_range Updated On
date_range ആദിത്യനാഥ് യു.പിയെ പാകിസ്താൻ ആകാെത രക്ഷിച്ചു –സാധ്വി പ്രാചി
സാമ്പാൽ(ഉത്തർപ്രദേശ്): യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതുവഴി ഉത്തർപ്രദേശ് മറ്റൊരു പാകിസ്താൻ ആകുന്നതിൽനിന്ന് രക്ഷപ്പെട്ടുവെന്ന് വിവാദ ഹിന്ദുത്വനേതാവ് സാധ്വി പ്രാചി. മുൻ സർക്കാറിെൻറ കാലത്തെ പ്രവർത്തനങ്ങൾ അന്വേഷിക്കുന്ന ഇപ്പോഴത്തെ സർക്കാർ യാഥാർഥ്യങ്ങൾ പുറത്തുകൊണ്ടുവരും. സമാജ്വാദി പാർട്ടിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കും. ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ സംസ്ഥാനത്ത് ജനങ്ങളിൽ ആഹ്ലാദവും ആവേശവും ഉണ്ടായെന്നുമാത്രമല്ല, മറ്റൊരു പാകിസ്താൻ ആവുന്നതിൽനിന്ന് സംസ്ഥാനം രക്ഷപ്പെടുകയും ചെയ്തു. യു.പി സർക്കാർ മദ്യവും നിരോധിക്കണമെന്നും സാധ്വി പ്രാചി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.