ഡിജിറ്റലാകാൻ മന്ത്രിമാർക്കും എം.എൽ.എമാർക്കും യോഗിയുടെ ഐപാഡ്​

ലഖ്​നോ: ഉത്തർപ്രദേശിനെ ഡിജിറ്റലാക്കുന്നതിനായി​ മന്ത്രിമാർക്കും എം.എൽ.എമാർക്കും ഐപാഡ്​ നൽകുമെന്നും യോഗി ആദിഥ്യനാഥ്​. ഐപാഡ്​ ഉപയോഗിക്കാൻ അറിയാത്തവർക്ക്​ പരിശീലനം നൽകുമെന്നും യോഗി അറിയിച്ചു.

യു.പി സർക്കാറി​​െൻറ പ്രവർത്തനങ്ങൾ വൈകാതെ കടലാസ്​ രഹിതമാക്ക​ുമെന്നും യോഗി ആദിത്യനാഥ്​ കൂട്ടിച്ചേർത്തു. ഇതിന്​ മന്ത്രിസഭയിൽ നിന്ന്​ തുടക്കം കുറിക്കും. അടുത്ത മന്ത്രിസഭാ യോഗം പൂർണമായും കടലാസ്​ രഹിതമായിരിക്കുമെന്നും യോഗി വ്യക്​തമാക്കി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ നിലവിൽ ഐപാഡാണ്​ പ്രസംഗങ്ങളിൽ ഉപയോഗിക്കുന്നത്​. സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ പുരോഗതിയും മുഖ്യമന്ത്രി ഇനി ഓൺലൈനായായി വിലയിരുത്തും.

Tags:    
News Summary - Yogi Adityanath To Give iPads To UP Ministers-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.