Posted On
date_range Updated On
date_range രാമക്ഷേത്രത്തിനുശേഷം കാശി, മഥുര ക്ഷേത്രങ്ങളും ഉയർന്നുവരും -യോഗി
ലഖ്നോ: രാമക്ഷേത്ര നിർമാണത്തിനുശേഷം ക്ഷേത്ര നഗരങ്ങളായ കാശി, മഥുര, വൃന്ദാവൻ, വിദ്യാവാസിനി ധാം നൈമിഷ് ധാം എന്നിവ ഉയർന്നുവരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ലഖ്നോവിൽ നടന്ന ബി.ജെ.പിയുടെ ആദ്യ ഏകദിന സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പള്ളികളിലെ ഉച്ചഭാഷിണി നിരോധിച്ചതു വഴി അനാവശ്യ ബഹളങ്ങൾ എങ്ങനെ ഇല്ലാതാക്കാമെന്ന് കണ്ടു. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അവസാന വെള്ളിയാഴ്ചയിൽ റോഡിൽ നടക്കാറുള്ള നമസ്കാരം ഇതാദ്യമായി സംസ്ഥാനത്ത് നടന്നിട്ടില്ലെന്നും യോഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.