Posted On
date_range Updated On
date_range യെദിയൂരപ്പക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്റർ പോസ്റ്റിലൂടെയാണ് അദ്ദേഹം കോവിഡ് ബാധിച്ച വിവരം പുറത്തുവിട്ടത്. അദ്ദേത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ യെദിയൂരപ്പക്ക് കോവിഡ് ബാധിച്ചിരുന്നു.
ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയിലാണ് 78കാരനായ യെദിയൂരപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാവിലെ സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിയ യോഗം വിളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.