തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം; ചില പോസ്റ്റുകൾ താൽക്കാലികമായി പിൻവലിച്ച് എക്സ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷൻ നിർദേശത്തെ തുടർന്ന് ചില പോസ്റ്റുകൾ താൽക്കാലികമായി പിൻവലിച്ച് എക്സ്. ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടികൾ, ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ എന്നിവരുടെ പ്രസംഗങ്ങളാണ് പിൻവലിച്ചത്. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഈ പോസ്റ്റുകൾ എക്സിൽ കാണാനാവില്ല. കഴിഞ്ഞ ദിവസമാണ്​ പോസ്റ്റുകൾ പിൻവലിക്കുന്ന വിവരം എക്സ് അറിയിച്ചത്.

അതേസമയം, പോസ്റ്റുകൾ പിൻവലിച്ച നടപടിയോട് തങ്ങൾ യോജിക്കുന്നില്ലെന്നും ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് അറിയിച്ചിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഈ പോസ്റ്റുകൾക്കും ബാധകമാണെന്നാണ് എക്സിന്റെ നിലപാട്. ഇതുസംബന്ധിച്ച് ബാധിക്കപ്പെട്ട യൂസർമാർക്ക് അറിയിപ്പ് നൽകിയിട്ടുണ്ടെന്നും എക്സ് വ്യക്തമാക്കി.

വൈ.എസ്.ആർ കോൺഗ്രസ്, ആം ആദ്മി പാർട്ടി, മുൻ ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, ബീഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി എന്നിവരുടെ പോസ്റ്റുകളാണ് എക്സ് താൽക്കാലികമായി പിൻവലിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് എക്സിന് പോസ്റ്റുകൾ പിൻവലിക്കാനുള്ള നിർദേശം തെരഞ്ഞെടുപ്പ് കമീഷൻ നൽകിയത്.

Tags:    
News Summary - X withholds some posts till poll period after Election Commission order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.