സൈനിക കേന്ദ്രത്തിലെ മോഷണം; മുന്‍ സൈനികന്‍ അറസ്റ്റിൽ
സെക്കന്ദരാബാദ്: സെക്കന്ദരാബാദിലെ സൈനികകേന്ദ്രത്തിൽ നിന്ന് ആയുധം മോഷണം പോയ സംഭവത്തിൽ മുന്‍ സൈനികന്‍ അറസ്റ്റിൽ. മുൻ ഹവിൽദാർ ഉപ്പുതൊള്ള മല്ലേഷിനെ ആണ് തെലങ്കാന പൊലീസ് പിടികൂടിയത്. മഹബൂബ് നഗർ സ്വദേശിയാണ് ഇയാൾ കുറ്റകൃത്യത്തിൽ പങ്കാളികളായ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എകെ47 ഉൾപ്പെടെ മോഷണം പോയ മുഴുവൻ ആയുധങ്ങളും ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. മല്ലേഷിനെ സർവീസിൽനിന്ന് പുറത്താക്കിയതിന്‍റെ പകയാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
വിരമിക്കാനായി സമ്മർദം ചെലുത്തിയതിനാൽ മല്ലേഷിന് മേലുദ്യേഗസ്ഥരോട് ദേഷ്യമുണ്ടായിരുന്നു. 2010 ൽ കരസേനയുടെ ഭാഗമായ ഇയാൾ ജൂണിലാണ് ഇയാൾ സർവീസിൽനിന്ന് വിരമിച്ചത്. അച്ചടക്ക, ആരോഗ്യപ്രശ്നങ്ങൾ കാരണം നിർബന്ധിത വിരമിക്കലിന് മല്ലേഷ് തയ്യാറാകുകയായിരുന്നു. ഈ അസംതൃപ്തിയിലാണ് ഇയാൾ കവർച്ചക്ക് മുതിർന്നതെന്ന് പൊലീസ് പറയുന്നു.
മദ്രാസ് റെജിമെന്റ് പരിസരത്തെ ഒരു മുറിയിൽ നിന്നാണ് സെപ്റ്റംബർ ഒന്നിന് ആയുധങ്ങൾ മോഷണം പോയത്. പൂട്ടു തകർത്ത് വാതിൽ ബലമായി തുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു. അതീവ സുരക്ഷാ മേഖലയിൽ നിന്നാണ് അത്യാധുനിക ആയുധങ്ങൾ മോഷണം പോയത്. നാല് എ.കെ-47 റൈഫിളുകൾ, ആറ് പിസ്റ്റളുകൾ, ഒരു ഇൻസാസ് റൈഫിൾ എന്നിവ ഉൾപ്പെടെ നഷ്ടപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.