പു​നെ​യി​ല്‍ ഗു​സ്തി താ​രം വെ​ടി​യേ​റ്റു മ​രി​ച്ചു

മും​ബൈ: പു​നെ​യി​ല്‍ ഗു​സ്തി താ​രം വെ​ടി​യേ​റ്റു മ​രി​ച്ചു. ച​കാ​ന് സ​മീ​പ​മു​ള്ള ഷെ​ല്‍ പിം​പ​ല്‍​ഗാ​വ് ഗ്രാ​മ​ത്തിൽ നാ​ഗേ​ഷ് ക​രാ​ലെ എ​ന്ന​ താരമാണ് കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി പത്തരയോ​ടെ​യാ​യിരുന്നു സം​ഭ​വം.

നാ​ല് പേ​ര്‍ ചേ​ര്‍​ന്നാ​ണ് കൊ​ല​ന​ട​ത്തി​യ​ത്. മു​ന്‍​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ഭൂ​മി ഇ​ട​പാ​ടു​മാ​യി ബന്ധപ്പെട്ട കാര്യങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്ന സംശയിക്കുന്നു. യോ​ഗ​ം കഴിഞ്ഞ് മടങ്ങവെ നാ​ല് പേ​ർ അ​ദ്ദേ​ഹ​ത്തിന് നേർക്ക്  വെ​ടി​യു​തി​ർ​ത്തു. വെ​ടി​യേ​റ്റ നാ​ഗേ​ഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

സം​ഭ​വ​ത്തി​ൽ അ​ജ്ഞാ​ത​രാ​യ നാ​ല് പ്ര​തി​ക​ൾ​ക്കെ​തി​രെ ച​ക്ക​ൻ പോ​ലീ​സ് കേ​സെ​ടു​ത്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags:    
News Summary - Wrestler Nagesh Karale shot dead near Chakan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.