ഇന്ത്യക്ക്​ മൂന്ന്​ ഓക്​സിജൻ പ്ലാന്‍റുമായി യു.കെയിൽനിന്ന്​ ലോകത്തെ ഏറ്റവും വലിയ ചരക്കുവിമാനം


ലണ്ടൻ: കോവിഡ്​ ബാധിതർക്ക്​ ഓക്​സിജൻ ക്ഷാമം അതിരൂക്ഷമായ ഇന്ത്യക്ക്​ ആശ്വാസമായി ബ്രിട്ടനിൽനിന്ന്​ മൂന്ന്​ ഓക്​സിജൻ പ്ലാന്‍റുകൾ. ലോകത്തെ ഏറ്റവും വലിയ ചരക്കുവിമാനമായ ആന്‍റണോവ്​ 124 വിമാനമാണ്​ ഒാക്​സിജൻ പ്ലാന്‍റുമായി പുറപ്പെട്ടത്​. 18 ടൺ ഭാരമുള്ള ഓക്​സിജൻ ജനറേറ്ററുകൾക്ക്​ പുറമെ 1,000 വെന്‍റിലേറ്റുകളും വിമാനത്തിലുണ്ട്​. മിനിറ്റിൽ 500 ലിറ്റർ ഓക്​സിജൻ ഉൽപാദിപ്പിക്കാൻ ഇവക്കാകും. കഴിഞ്ഞ മാസവും സമാനമായി ബ്രിട്ടനിൽനിന്ന്​ കോവിഡ്​ സഹായം എത്തിച്ചിരുന്നു. 

Tags:    
News Summary - World's Largest Cargo Plane Leaves For India With 3 Oxygen Plants From UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.