Posted On
date_range Updated On
date_range പ്രവർത്തകസമിതി അംഗത്വം: കോൺഗ്രസ് നേതൃത്വത്തിന് നന്ദി പറഞ്ഞ് സച്ചിൻ പൈലറ്റ്
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയതിന് പാർട്ടി നേതൃത്വത്തിന് നന്ദി പറഞ്ഞ് സച്ചിൻ പൈലറ്റ്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഗാർഖെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കാണ് നന്ദി അറിയിച്ചത്. കോൺഗ്രസിന്റെ നയങ്ങളും പ്രത്യയശാസ്ത്രവും ശക്തിപ്പെടുത്തി കൂടുതൽ ജനങ്ങളിലെത്തിക്കുമെന്ന് അദ്ദേഹം ‘എക്സി’ൽ കുറിച്ചു.
ഈ വർഷം രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സച്ചിൻ പൈലറ്റിനെ പ്രവർത്തക സമിതിയിൽ അംഗമാക്കിയത്. 2018ൽ രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം അദ്ദേഹവുമായി പൈലറ്റ് ഉടക്കിലായിരുന്നു.
സംസ്ഥാന സർക്കാറിനെ നിരന്തരം വിമർശിച്ച സച്ചിനെ നേതൃത്വം അനുനയിപ്പിക്കുകയായിരുന്നു. ഇതേതുടർന്നാണ് പ്രവർത്തക സമിതി അംഗമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.