'പുതുച്ചേരിയിൽ നടന്നത്​ മഹാരാഷ്​ട്രയിൽ നടക്കില്ല'; ബി.ജെ.പിയെ വെല്ലുവിളിച്ച്​ ശിവസേന

മുംബൈ: ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമുയർത്തി ശിവസേന മുഖപത്രം സാമ്​ന. പുതുച്ചേരിയിൽ കോൺഗ്രസ്​-ഡി.എം.കെ സർക്കാറിനെ താഴെയിറക്കിയതുപോലെ മഹാരാഷ്​ട്രയിൽ നടക്കില്ലെന്ന്​ സാംമ്​നയുടെ എഡിറ്റോറിയലിലൂടെ ശിവസേന വ്യക്തമാക്കി.

മഹാരാഷ്​ട്ര സർക്കാറിനെ താഴെയിറക്കാമെന്നത് ബി.ജെ.പിയുടെ​ ഒരു സ്വപ്​നമായി തുടരും. കോൺഗ്രസ്​ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളെപ്പോലെയല്ല മഹാരാഷ്​ട്രയെന്ന്​ ബി.ജെ.പി മനസ്സിലാക്കണം. ഇ.ഡി, സി.ബി.ഐ, ഇൻകം ടാക്​സ്​ എന്നിവയെ ബി.ജെ.പി തങ്ങളുടെ നിക്ഷിപ്​ത താൽപര്യങ്ങൾക്കായി വിനിയോഗിക്കുകയാണ്​. ഒരുകാലത്ത്​ ആധിപത്യമുണ്ടായിരുന്ന ദക്ഷിണേന്ത്യയിൽ കോൺഗ്രസ്​ ഒന്നുമല്ലാതായെന്നും സാമ്​ന​ എഡിറ്റോറിയലിൽ പറയുന്നു.

ശിവസേന, എൻ.സി.പി, കോൺഗ്രസ്​ സഖ്യമാണ് നിലവിൽ മഹാരാഷ്​ട്ര ഭരിക്കുന്നത്​. തെരഞ്ഞെടുപ്പിൽ ശിവസേന-ബി.ജെ.പി സഖ്യം മുൻതൂക്കം നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സേന പിണങ്ങിപ്പിരിയുകയായിരുന്നു. ശിവസേനക്ക്​ 57ഉം എൻ.സി.പിക്ക്​ 53ഉം കോൺഗ്രസിന്​ 44ഉം എം.എൽ.എമാരാണുള്ളത്​. ബി.ജെ.പിക്ക്​ തനിച്ച്​ 105 എം.എൽ.എമാരുണ്ട്​.

Tags:    
News Summary - Won’t work in Maharashtra: Shiv Sena hits out at BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.