കെജ്​രിവാളിന്‍റെ അഭാവം മറികടക്കാൻ സുനിത കെജ്​രിവാൾ; ഡൽഹിയിൽ വൻ റോഡ്​ ഷോ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്‍റെ അസാന്നിധ്യത്തിൽ ആം ആദ്​മി പാർട്ടിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ നേതൃത്വം ഏറ്റെടുത്ത്​ ഭാര്യ സുനിത കെജ്​രിവാൾ. തിഹാർ ജയിലിൽ കഴിയുന്ന കെജ്​രിവാളിന്‍റെ അഭാവത്തിലാണ് ഭാര്യ സുനിത ആദ്യമായി റോഡ്​ ഷോയിൽ പങ്കെടുത്തത്.

ഈസ്റ്റ്​ ഡൽഹി മണ്ഡലത്തിലെ സ്ഥാനാർഥി കുൽദീപ്​ കുമാറിന് വേണ്ടിയാണ് സുനിത റോഡ്​ ഷോ നടത്തിയത്​. ബി.ജെ.പിക്ക്​ ജനങ്ങൾ തക്ക മറുപടി നൽകുമെന്ന്​ കുൽദീപ്​ കുമാർ വ്യക്തമാക്കി.

കെജ്​രിവാളിന്‍റെ കസ്റ്റഡി നീളുന്നതിൽ പ്രതിഷേധിച്ച്​ ‘ജയിലിനു മറുപടി വോട്ട് കൊണ്ട്​’ എന്ന മുദ്രാവാക്യം ഉയർത്തി ലക്ഷ്മി നഗറിലും മറ്റും എ.എ.പി​ പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഡൽഹിയിലെ ഏഴിൽ നാലു സീറ്റുകളിലാണ്​ ആം ആദ്​മി പാർട്ടി മത്സരിക്കുന്നത്​. സഖ്യകക്ഷിയായ കോൺഗ്രസ്​ മൂന്ന് സീറ്റിലും ബി.ജെ.പിയെ നേരിടും.

Tags:    
News Summary - Sunita Kejriwal to overcome Kejriwal's absence; Big road show in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.