ഹൈദരാബാദ്: തെലങ്കാനയിൽനിന്നുള്ള സ്ത്രീകളെകൊണ്ട് മിസ് വേൾഡ് 2025 മത്സരാർഥികളുടെ കാൽ കഴുകിക്കുകയും തുടപ്പിക്കുകയും ചെയ്തത് വിവാദമായി. യുനെസ്കോ പൈതൃക കേന്ദ്രമായ മുലുഗു ജില്ലയിലെ പുരാതന രാമപ്പ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പാണ് 109 രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികളുടെ കാൽ വനിത വളന്റിയർമാർ കഴുകിയത്.
സംഭവം വംശീയതയും സ്ത്രീത്വത്തെയും തെലങ്കാനയുടെ ആത്മാഭിമാനത്തെയും അപമാനിക്കലുമാണെന്ന് പറഞ്ഞ് ബി.ജെ.പിയും ബി.ആർ.എസും രംഗത്തെത്തി. കൊളോണിയൽ കാലഘട്ടത്തിലെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന അപമാനകരമായ പ്രവൃത്തിയെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ കൂടിയായ കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി വിശേഷിപ്പിച്ചു.
കോൺഗ്രസ് സർക്കാർ തെലങ്കാനയുടെ ആത്മാഭിമാനം തകർത്തതായി പ്രധാന പ്രതിപക്ഷമായ ഭാരത് രാഷ്ട്ര സമിതി വിമർശിച്ചു. ദലിത്, ആദിവാസി, പിന്നാക്ക സ്ത്രീകളെ കാൽ കഴുകാൻ നിർബന്ധിച്ചെന്ന് ബി.ആർ.എസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.