‘പാകിസ്താൻ സിന്ദാബാദ്’ വിളിച്ച യുവതിക്ക് നക്സൽ ബന്ധമെന്ന് യെദിയൂരപ്പ

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ വേദിയിൽ ‘പാകിസ്താൻ സിന്ദാബാദ്’ വിളിച്ച യുവതിക്ക് നക്സൽ ബന്ധ മുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. യുവതിക്ക് തക്കതായ ശിക്ഷ നൽകണമെന്നും ഇവർക്ക് പിന്നിലെ സംഘനട കൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും യെദിയൂരപ്പ പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ചുമത്തിയ യുവതിയെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.

യുവതിയുടെ കൈയും കാലും ഒടിക്കാനും ജാമ്യം നൽകരുതെന്നും അവരുടെ പിതാവ് തന്നെ ആവശ്യപ്പെട് ടിട്ടുണ്ടെന്ന് യെദിയൂരപ്പ പറഞ്ഞു. അമൂല്യയെ പോലുള്ളവർക്ക് പിന്നിലെ സംഘടനകളെ കുറിച്ച് അന്വേഷിക്കുക പ്രധാനപ്പെട്ടതാണ്. ഇവർക്കെതിരെ കൃത്യമായ അന്വേഷണം നടത്തണം. ആരാണ് ഇവർക്ക് പിന്നിലുള്ളതെന്ന് അപ്പോൾ അറിയാം. നക്സലുകളുമായി യുവതിക്ക് ബന്ധമുണ്ടെന്നതിന് തെളിവുണ്ട് -അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബംഗളൂരു ഫ്രീഡം പാർക്കിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പരിപാടിക്കിടെ വേദിയിൽ കയറി അമൂല്യ എന്ന യുവതി പാകിസ്താന് സിന്ദാബാദ് വിളിച്ചത്. ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസി പങ്കെടുത്ത പരിപാടിയിലായിരുന്നു യുവതിയുടെ ഇടപെടൽ.

ഉവൈസി ജനങ്ങ​ളെ അഭിസംബോധന ചെയ്​ത​ ശേഷമാണ്​ അമൂല്യ വേദിയിലെത്തിയത്​. കയറിയ ഉടനെ അവർ പാകിസ്​താൻ സിന്ദാബാദ്​ എന്ന്​ മുദ്രാവാക്യം വിളിച്ചു​. സമ്മേളനത്തിൽ തടിച്ചുകൂടിയ ജനങ്ങളോട്​ മുദ്രാവാക്യം ഏറ്റുവിളിക്കാനും അമൂല്യ ആവശ്യപ്പെട്ടു. ഉവൈസിയും സംഘാടകരും മൈക്​ പിടിച്ചുവാങ്ങാൻ ശ്രമിച്ചെങ്കിലും മിനിറ്റുകളോളം ചെറുത്ത്​ നിന്ന യുവതി​ മുദ്രാവാക്യം വിളി തുടർന്നു. ഒടുവിൽ പൊലീസെത്തി അവരെ വേദിയിൽ നിന്ന് മാറ്റുകയായിരുന്നു.

യുവതിയുടെ ​പ്രവൃത്തിയെ എതിർത്ത് ഉവൈസി​ ജനങ്ങളോട്​ സംസാരിച്ചിരുന്നു. ‘‘എ​​​​​​​​​​​​​െൻറ പാർട്ടിക്കോ എനിക്കോ അവരുമായി യാതൊരു ബന്ധവുമില്ല. അവരുടെ ​പ്രവൃത്തി അങ്ങേയറ്റം അപലപനീയമാണ്​. സംഘാടകർ അവരെ ക്ഷണിക്കാൻ പാടില്ലായിരുന്നു. അവരുണ്ടായിരുന്നെങ്കിൽ ഞാൻ പ​​ങ്കെടുക്കുമായിരുന്നില്ല. ഞങ്ങൾ എല്ലാവരും ഇന്ത്യക്ക്​ വേണ്ടി നിലകൊള്ളുന്നവരാണ്​. ശത്രുരാജ്യമായ പാകിസ്​താനെ ഒരുവിധേനയും​ പിന്തുണക്കാനാവില്ല’’ -ഉവൈസി പറഞ്ഞു.

പെൺകുട്ടിയുമായി തങ്ങൾക്ക് ഒരു ബന്ധവും ഇല്ലെന്ന് പരിപാടിയുടെ സംഘാടകരും വ്യക്തമാക്കിയിരുന്നു.

ജേണലിസം വിദ്യാർഥിയാണ് 19കാരിയായ അമൂല്യ. സംഭവത്തിന് പിന്നാലെ ചിക്കമഗളൂരുവിലെ ഇവരുടെ വീടിന് നേരെ കല്ലേറുണ്ടായിരുന്നു. വീടിന് പൊലീസ് കാവലേർപ്പെടുത്തി.

Tags:    
News Summary - Woman Who Said "Pakistan Zindabad" Has Naxal Links: BS Yediyurappa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.